Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Cleared

Malappuram

ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ നാ​ട്ടു​കാ​ർ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു

പാ​ങ്ങ്: ച​ന്ത​പ്പ​റ​ന്പ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ങ്ങ് ച​ന്ത​പ്പ​റ​ന്പ് മ​ഹ​ല്ല് ക​മ്മി​റ്റി​യും എ​ഫ്ആ​ർ​സി ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കു​റു​വ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ-​ല​ഹ​രി​യു​ടെ വേ​ര​റു​ക്കാം’ പ​ദ്ധ​തി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി ഉ​പ​യോ​ഗം സ​ജീ​വ​മാ​യ കേ​ന്ദ്ര​ങ്ങ​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​ങ്ങ​ളും നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ന​ശി​പ്പി​ക്കു​ക​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ക​യും ചെ​യ്തു. കു​റു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ല​ത്തി​ങ്ങ​ൽ അ​ബ്ദു​ൾ സ​ലാം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​യി​ക്ക​ൽ സു​ലൈ​ഖ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം. ​ശാ​ക്കി​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ല്ല​പ്പ​ള്ളി, മു​ബ​ഷി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി​ക്കെ​തി​രാ​യ കൂ​ട്ടാ​യ്മ​യി​ൽ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്ത് നി​ന്ന് നി​ര​വ​ധി​പേ​രും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up